വിഭജനത്തിന്റെ പ്രത്യാഘാതങ്ങള്‍ (Consequences of partition)
1947 ഇന്ത്യയേയും പാകിസ്ഥാനേയും സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യത്തിന്റെ വര്‍ഷം മാത്രമായിരുന്നില്ല. ദുരന്തത്തിന്റേതു കൂടിയായിരുന്നു മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായ മനുഷ്യ കൈമാറ്റമായിരുന്നു 1947-ല്‍ നടന്നത് മതത്തിന്റെ പേരില്‍ ഒരു തത്വദീക്ഷയുമില്ലാതെ ആള്‍ക്കാര്‍ പരസ്പരം ആക്രമിക്കുകയും കൊല്ലുകയും ചെയ്തു. ലാഹോര്‍, അമൃത്സര്‍. കല്‍ക്കട്ട എന്നീ നഗരങ്ങള്‍ വര്‍ഗീയ മേഖലകളായി വിഭജിക്കപ്പെട്ടു ഹിന്ദുക്കളും സിക്കുകാരുമുള്ള മേഖലകളില്‍ നിന്നും മുസ്ലീങ്ങള്‍ വിട്ടു നിന്നു. അതുപോലെ മറിച്ചും സ്വന്തം ജന്മസ്ഥലം ഉപേക്ഷിച്ച് രണ്ട് രാജ്യങ്ങളിലേക്കും പോകേണ്ടിവന്നവര്‍ക്ക് വളരെയധികം യാതന അനുഭവിക്കേണ്ടി വന്നു. മതിയായ യാത്രാസൗകര്യങ്ങള്‍ അവര്‍ക്കുണ്ടായിരുന്നില്ല. കാല്‍നടയുള്‍പ്പെടെയുള്ള എല്ലാ യാത്രാമാര്‍ഗ്ഗങ്ങളും അവര്‍ക്ക് സ്വീകരിക്കേണ്ടിവന്നു. അവരുടെ യാത്രയില്‍ അവര്‍ ഒരിക്കലും സുരക്ഷിതരായിരുന്നില്ല. യാത്രയില്‍ അവര്‍ ആക്രമിക്കപ്പെടുകയോ, കൊല്ലപ്പെടുകയോ, സ്ത്രീകള്‍ ബാലാത്സംഗത്തിനിരയാവുകയോ ചെയ്തു. ആയിരക്കണക്കിന് സ്ത്രീകള്‍ രണ്ട് ഭാഗങ്ങളിലും തട്ടിക്കൊണ്ടു പോകലിനും മതപരിവര്‍ത്തിനും നിര്‍ബന്ധിത വിവാഹത്തിനും വിധേയമാകുകയും ചെയ്തു. അതിര്‍ത്തി കടന്ന് രണ്ട് രാജ്യങ്ങളിലേയും ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിയവര്‍ക്ക് വര്‍ഷങ്ങളോളം വളരെയധികം ദുരിതം സഹിക്കേണ്ടിവന്നു.

വിഭജനം എല്ലാ അര്‍ത്ഥത്തിലും വളരെ ദാരുണമായിരുന്നു. രണ്ട് രാജ്യങ്ങളിലേക്കുമായി വിഭജനം മൂലം ഏകദേശം 80 ലക്ഷം ആള്‍ക്കാര്‍ക്ക് കുടിയേറി പാര്‍ക്കേണ്ടി വന്നതായി കണക്കാക്കപ്പെടുന്നു. വിഭജനവുമായി ബന്ധപ്പെട്ട ആക്രമണങ്ങളില്‍ അഞ്ചു മുതല്‍ 10 ലക്ഷം വരെ ആള്‍ക്കാര്‍ മരിച്ചതായി കണക്കുകള്‍ വെളിപ്പെടുത്തുന്നു. മതത്തിന്റെ അടിസ്ഥാനത്തിലുള്ള ഹിംസാത്മക വിഭജനമായി ഇതു മാറി.
പാകിസ്ഥാന്‍ എന്ന ഒരു പ്രത്യേക മുസ്ലിം രാഷ്ട്രം രൂപികൃതമായെങ്കിലും ഇന്ത്യയിലെ ജനസംഖ്യയുടെ 12 ശതമാനവും മുസ്ലീങ്ങളായിരുന്നു. കൂടാതെ മറ്റ് മത ന്യൂനപക്ഷ വിഭാഗങ്ങളും ഇന്ത്യയിലുണ്ടായിരുന്നു. പാകിസ്ഥാന്‍ ഒരു മുസ്ലീം രാഷ്ട്ര മായപ്പോള്‍ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാകണമെന്ന് വാദിച്ചവരും ഇന്ത്യയിലുണ്ടായിരുന്നു. പക്ഷെ, ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ ഭൂരിഭാഗം നേതാക്കളും ഈ ആവശ്യം അംഗീകരിച്ചില്ല. അങ്ങനെ ഇന്ത്യ എല്ലാ മതങ്ങളേയും ഒരുപോലെ അംഗീകരിക്കുന്ന ഒരു മതേതര രാഷ്ട്രമായി തീരുകയും ചെയ്തു.
No comments:
Post a Comment