പഴുത് നോക്കിയിരിക്കുന്നവര്‍.

പഴുത് നോക്കിയിരിക്കുന്നവര്‍.

ഇങ്ങനെ സംഭവിച്ചു: ഒരു മനശ്ശാസ്ത്രജ്ഞന്‍ അദ്ദേഹത്തിന്റെ സുഹൃത്തുമൊത്ത് പുലര്‍ക്കാലസവാരിക്കിറങ്ങിയതായിരുന്നു. മനശ്ശാസ്ത്രജ്ഞന്‍ ചികിത്സിച്ചുകൊണ്ടിരിക്കുന്ന ഒരു കിറുക്കന്‍ ഓടിവന്ന് അദ്ദേഹത്തിന്റെ പുറത്ത് ശക്തിയായി ഇടിച്ചു. മനശ്ശാസ്ത്രജ്ഞന്‍ അടിതെറ്റി വീണുപോയി. അദ്ദേഹം പതിയെ എണീറ്റ് ഒന്നും സംഭവിച്ചിട്ടില്ലാത്തത് പോലെ നടക്കാന്‍ തുടങ്ങി. മനഃശാസ്ത്രജ്ഞന്റെ സുഹൃത്തിന് അത്ഭുതം തോന്നി അയാള്‍ ചോദിച്ചു. 'നിങ്ങളെന്താ ഒന്നും ചെയ്യാതിരുന്നത്? തീര്‍ച്ചയായും എന്തെങ്കിലും ചെയ്യണം, അവനൊരു ഭ്രാന്തനാണ്.'. മനഃശാസ്ത്രജ്ഞന്‍ പറഞ്ഞു, 'അതവന്റെ പ്രശ്‌നമാണ്. അവനെന്നെ ഇടിച്ചത് അവന്റെ പ്രശ്‌നനം കൊണ്ടാണ്, എന്റേത് കൊണ്ടല്ല. പിന്നെ ഞാനെന്തിന് എതിരിടണം?' അദ്ദേഹം പറഞ്ഞത് ശരിയാണ്. എന്തെന്നാല്‍ ആരെങ്കിലും ചൂടാകുന്നുണ്ടെങ്കില്‍ അത് അവരുടെ പ്രശ്‌നം കൊണ്ടാണ്. അപമാനിക്കുന്നുണ്ടെങ്കില്‍ അത് അപമാനിക്കുന്നവന്റെ പ്രശ്നമാണ്. ചീത്ത പറയുന്നുണ്ടെങ്കില്‍ അത് ചീത്ത പറയുന്നവന്റെ പ്രശ്‌നമാണ്. നിങ്ങളതില്‍ അസ്വസ്തരാകുന്നില്ലെങ്കില്‍, അടിപതറുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് പ്രസാദചിത്തരായിരിക്കുവാനാകും. മറ്റുള്ളവര്‍ ദേഷ്യപ്പെടുമ്പോഴും, അപമാനിക്കുമ്പോഴും, നിങ്ങള്‍ പെട്ടെന്ന് അസ്വസ്ഥരായെങ്കില്‍ അതിന്റെയര്‍ത്ഥം മറ്റുള്ളവരുടെ ദേഷ്യവും അപമാനവും ഒഴിവ് കഴിവ് മാത്രമാണ്. നിങ്ങള്‍ തയ്യാറായിരുന്നു, ഉള്ളില്‍ തിളക്കുകയായിരുന്നു, നിങ്ങളുടെ ഉള്ളിലെ കാലുഷ്യം മുഴുവന്‍ ഒഴുക്കാന്‍ ഒരു പഴുത് നോക്കിയിരിക്കുകയായിരുന്നു. പഴുത് നോക്കിയിരിക്കുന്നവര്‍.
-കുട്ടിച്ചാത്തന്‍

ചാത്തനേറ്: .നമ്മളെക്കുറിച്ചല്ലല്ലൊ അല്ലെ..............

No comments:

Post a Comment