യോഗയുടെ പൊള്ളത്തരങ്ങള്‍: രസകരമായ ഒരു തുറന്നുകാട്ടല്‍

യോഗയുടെ പൊള്ളത്തരങ്ങള്‍: രസകരമായ ഒരു തുറന്നു കാട്ടല്‍.
ഹലോ, പ്രിയ വായനക്കാരേ! നമ്മ ള്‍ ഇന്ന് ഒരു യാത്രയിലേക്ക് പോകു കയാണ്-യോഗയുടെ ലോകത്തിലേ ക്ക്. അല്ല, ഞാന്‍ പറയുന്നത് ആ മാറ്റ് വിരിച്ച്, കണ്ണടച്ച്, 'ഓം' എന്ന് മന്ത്രി ക്കുന്ന യോഗയല്ല. അതിനപ്പുറം, യോഗ യെ ചുറ്റിപ്പറ്റിയുള്ള ആ പൊള്ളത്ത രങ്ങളെ കുറിച്ചാണ്. നമ്മുടെ ലോകം യോഗയുടെ 'മഹത്ത്വം' കൊണ്ട് നിറ ഞ്ഞിരിക്കുന്നു - ഇന്റര്‍നാഷണല്‍ യോഗാ ഡേ, സെലിബ്രിറ്റികളുടെ ഇന്‍സ്റ്റ ഗ്രാം പോസുകള്‍, 'യോഗ ചെയ്താല്‍ നിങ്ങള്‍ അമരനാകും' എന്ന ക്ലെയിമുകള്‍. പക്ഷേ, ശരിക്കും യോഗ എന്താണ്? ഒരു പുരാതന ഇന്ത്യന്‍ ഫിലോസഫി? അതോ, 100 വര്‍ഷം മുമ്പ് ഉണ്ടാക്കിയെടുത്ത ഒരു മാര്‍ക്കറ്റിംഗ് ട്രിക്ക്? ചിരിക്കുക, ചിന്തിക്കുക, ഒടുവില്‍ നിങ്ങളുടെ യോഗ മാറ്റ് തീയിട്ട് കളയാന്‍ തോന്നിയാലും ഞാന്‍ ഉത്തരവാദിയല്ല!

ഭാഗം 1: യോഗയുടെ 'പുരാതന' വേരുകള്‍ - ഒരു മിഥ്യയോ? യോഗ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ വരുന്നത് എന്താണ്? വേദകാലത്തെ മുനിമാര്‍, കാട്ടിലിരുന്ന് തപസ്സ് ചെയ്യുന്ന യോഗികള്‍, ആയിരക്കണക്കിന് വര്‍ഷങ്ങളുടെ ചരിത്രം. പക്ഷേ, ഹ....ഹാ! ഇതൊക്കെ ഒരു വലിയ മിഥ്യയാണ്. യോഗം എന്നത് ഇന്ത്യന്‍ ഫിലോസഫിയുടെ ഒരു സ്‌കൂളാണ് - ചെറിയ ആത്മാവും വലിയ ആത്മാവും ഒന്നാക്കുന്നതിനുള്ള വഴി. അത് സത്യം അറിയാനുള്ള ഒരു മാര്‍ഗം, അല്ലാതെ കാലുകള്‍ തലയ്ക്ക് മുകളില്‍ വെക്കുന്ന എക്‌സസൈസല്ല. ശാസ്ത്രീയമായി നോക്കിയാല്‍, ആധുനിക യോഗ ആസനങ്ങള്‍ (പോസുകള്‍) പുരാതനമല്ല. യോഗാ ജേണലിലെ ഒരു ലേഖനം പറയുന്നത്, ഹഠ യോഗയുടെ പോസുകള്‍ പല സമയങ്ങളില്‍ പല കാലങ്ങളില്‍ വികസിച്ചു വന്നതാണ്. വെറും കുറച്ച് പോസുകള്‍ മാത്രമേ പുരാതന ടെക്സ്റ്റുകളില്‍ ഉള്ളൂ. 11-ാം നൂറ്റാണ്ടിലെ അമൃതസിദ്ധി എന്ന ടെക്സ്റ്റാണ് ഹഠ യോഗയുടെ ആദ്യകാല ഉദാഹരണം, അതും ബുദ്ധിസത്തിന്റേയും താന്ത്രിക് പാരമ്പര്യത്തിന്റേയും മറവില്‍ വളര്‍ന്നുവന്നതാണ്. പക്ഷേ, ആധുനിക യോഗ? അത് 20-ാം നൂറ്റാണ്ടിലെ ഉല്‍പ്പന്നമാണ്!

1. 'യോഗം' എന്നതിന്റെ ദാര്‍ശനിക തലം:

 യോഗം എന്നത് ഇന്ത്യന്‍ തത്വചിന്തയിലെ ഒരു ദര്‍ശനമാണ്. ചെറിയ ആത്മാവിനെ (ജീവാത്മാ വിനെ) വലിയ ആത്മാവുമായി (പരമാത്മാവു മായി) ബന്ധിപ്പിക്കുക, അഥവാ രണ്ടായി ഇരിക്കു ന്നതായി തോന്നുന്നത് ഒന്നുതന്നെയാണെന്ന് അനു ഭവിക്കുക എന്ന ലക്ഷ്യത്തോടെ സത്യം അറിയാ നുള്ള ഒരു വഴി എന്ന നിലയിലാണ് ഇത് നിലനിന്നി രുന്നത്. ഇത് പ്രധാനമായും ധ്യാനം, ചിന്ത, ആത്മീ യമായ അനുശാസനം എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്നു. ഇവിടെ ശരീര ചലനങ്ങളോ കസര്‍ത്തു കളോ അല്ല കേന്ദ്രബിന്ദു.
2. 'യോഗാഭ്യാസം' എന്ന ആധുനിക പ്രയോഗം:

ഇന്ന് നമ്മള്‍ കാണുന്ന, കഠിനമായ ശരീര ചലന ങ്ങളും വിചിത്രമായ പോസുകളും ഉള്‍പ്പെടുന്ന യോഗാഭ്യാസം, കേവലം 100-120 വര്‍ഷങ്ങള്‍ ക്കിടയില്‍ രൂപപ്പെട്ട ഒരു കൂട്ടം വ്യായാമ രീതി മാത്രമാണ്. ഇത് ഇന്ത്യയിലെ പരമ്പരാഗതമായ സര്‍ക്കസ് അഭ്യാസങ്ങളില്‍ നിന്നും ജിംനാസ്റ്റിക്‌സില്‍ നിന്നും പ്രചോദനം ഉള്‍ക്കൊ ണ്ടുകൊണ്ട്, ചില ആധുനിക ഗുരുക്കന്മാര്‍ രൂപ പ്പെടുത്തിയെടുത്തതാണ്. ഇത് ദാര്‍ശനികമായ യോഗവുമായി ഒരു ബന്ധവുമി ല്ലാത്ത, ശരീരത്തെക്കുറിച്ചുള്ള ഭൗതികമായ ഒരു പരിശ്രമം മാത്രമാണ്.
ഇന്ന് യോഗാഭ്യാസത്തിന് നല്‍കുന്ന പ്രാധാന്യം, നടുവേദന മാറ്റാനോ മുട്ടു വേദന മാറ്റാനോ ഉള്ള ഒരു ചികിത്സാ രീതി എന്ന നിലയില്‍ രൂപപ്പെട്ടതല്ല. മറിച്ച്, ലോകവ്യാപകമായി ആരോഗ്യത്തിനും വ്യായാമത്തിനും പ്രാധാന്യം ലഭിച്ചപ്പോള്‍, ഓരോ രാജ്യവും തങ്ങളുടെ 'സ്വന്തം' പാരമ്പര്യം ഉയര്‍ത്തിക്കാ ട്ടാന്‍ ശ്രമിച്ചതിന്റെ ഭാഗമായി ഇന്ത്യന്‍ പശ്ചാത്തലത്തില്‍ നിന്ന് പ്രൊമോട്ട് ചെയ്യപ്പെട്ട ഒരു വ്യായാമ പദ്ധതി മാത്രമാണ് ഇത്.
3.ഹൃദയമിടിപ്പിന്റെ ശാസ്ത്രം: 'സ്വസ്ഥത' എന്ന ചിന്താക്കുഴപ്പം

ആരോഗ്യകരമായ ജീവിതത്തിന് ശക്തമായ ഹൃദയമിടിപ്പ് ആവശ്യമായ വ്യായാമം (Cardiovascular exercise) ഉറപ്പാക്കുന്ന വ്യായാമങ്ങളാണ് ഉത്തമം. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ യോഗാഭ്യാസത്തെ നോക്കുമ്പോള്‍, അതി ന്റെ ലക്ഷ്യത്തെക്കുറിച്ച് സംശയങ്ങള്‍ ഉയരുന്നു.

1. ചിന്തകരുടെ 'സ്വസ്ഥത': പുരാതന ചിന്തകന്മാരും തപസ്സ് ചെയ്യുന്നവരും ഒരിടത്ത് ദീര്‍ഘനേരം ഇരിക്കുമ്പോള്‍, രക്തയോട്ടം കുറയുകയും ശരീരം മരവിക്കുകയും നടുവേദന പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്യും. ഈ അവസ്ഥയില്‍ നിന്ന് ആശ്വാസം നേടുന്നതിനായി, ശരീരം അധികം അന ക്കാതെ രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ എന്ന നിലയിലാണ് ഈ ആസനങ്ങള്‍ക്ക് രൂപം നല്‍കിയത്. യോഗാഭ്യാസത്തിന്റെ പിറവിക്ക് പി ന്നിലെ ഒരു കാരണം, 'സ്വസ്ഥമായി ഇരുന്നുകൊണ്ട് എങ്ങനെ ശരീരം അന ക്കാം' എന്ന ചിന്തകന്മാരുടെ ഗവേഷണമായിരുന്നു. ഈ ലക്ഷ്യം ഒരിക്കലും ആധുനിക കായികക്ഷമതയ്‌ക്കോ കാര്‍ഡിയോ ഫിറ്റ്‌നസ്സിനോ വേണ്ടിയു ള്ളതല്ല.

2. പ്രകൃതിയിലെ വ്യായാമം: ആഹാരം തേടലും അടിമപ്പണിയും എല്ലാ ജീവികളും സ്വാഭാവികമായി എക്‌സര്‍സൈസ് ചെയ്യുന്നത് ആഹാരം തേടുന്ന പ്രക്രിയയിലാണ്. കിളികള്‍ പറക്കുന്നു, മൃഗങ്ങള്‍ ഇര തേടുന്നു, മനുഷ്യന്‍ വെട്ടിയും കുഴിച്ചും ഓടിയുമാണ് ഭക്ഷണം കണ്ടെത്തിയിരുന്നത്. ഈ ഭക്ഷണം തേടല്‍ പ്രക്രിയയില്‍ തന്നെ ശരീരത്തിന് ആവശ്യമായ വ്യായാമം ലഭി ച്ചിരുന്നു.
പ്രശ്‌നങ്ങലുടെ ആരംഭം: മനുഷ്യന്‍ അടിമകളെ വെച്ച് പണിയെടുപ്പിക്കാന്‍ തുടങ്ങിയതോടെ, രാജാക്കന്മാര്‍ക്കും ചിന്തകന്മാര്‍ക്കും കായികമായ അധ്വാ നം ഇല്ലാതായി. അങ്ങനെ, യഥാര്‍ത്ഥത്തില്‍ ആഹാരം തേടുന്നതിലൂടെ ലഭി ക്കേണ്ട എക്‌സര്‍സൈസ് ലഭിക്കാതെ വന്നതോടെ നടുവേദനയും മറ്റ് രോഗ ങ്ങളും തുടങ്ങി. ഈ നഷ്ടപ്പെട്ട വ്യായാമം തിരിച്ചുപിടിക്കാനാണ് പിന്നീട് 'എക്‌ സര്‍സൈസ്' എന്നൊരു ബാധ്യത തന്നെ ഉണ്ടായത്. ഈ പശ്ചാത്തലത്തില്‍, യോഗാഭ്യാസം എന്നത്, അടിമപ്പണിയിലൂടെ കായികാധ്വാനം ഒഴിവാക്കിയവ രുടെ ശാരീരിക ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാനുള്ള ഒരു സാങ്കേതിക വിദ്യയാ യി കാണേണ്ടതാണ്.
കുറച്ചുകൂടി തുരന്ന് നോക്കിയാല്‍

യോഗയുടെ ആധികാരികമായ ഉറവിടമായി പലപ്പോഴും കണക്കാക്കപ്പെടുന്ന ത് **പതഞ്ജലിയുടെ യോഗസൂത്രങ്ങള്‍** ആണ്. എന്നാല്‍, ഈ മഹാഗ്രന്ഥത്തെ ക്കുറിച്ച് കൂടുതല്‍ അറിയുമ്പോള്‍, ആധുനിക യോഗാഭ്യാസവുമായി അതിനു ള്ള ബന്ധം എത്രത്തോളം ദുര്‍ബലമാണെന്ന് മനസ്സിലാക്കാം.
എ. യോഗം ഒരു ദര്‍ശനമാണ്:

പതഞ്ജലിയുടെ യോഗം എന്നത് നേരത്തേ പരഞ്ഞത് പോലെ 'ചിത്തവൃത്തി നിരോധഃ' (മനസ്സിലെ ചിന്താചലനങ്ങളെ നിയന്ത്രിക്കുക) എന്ന ഒറ്റ ലക്ഷ്യ ത്തില്‍ ഊന്നിയുള്ള ഒരു ദാര്‍ശനിക ദര്‍ശനമാണ്. സത്യത്തെ അറിയാനുള്ള വഴി എന്ന നിലയില്‍ ഇത് മനസ്സിനും ആത്മീയതയ്ക്കും പ്രാധാന്യം നല്‍കുന്നു. ബി. അഷ്ടാംഗ യോഗത്തിലെ ആസനം:

പതഞ്ജലിയുടെ അഷ്ടാംഗ യോഗത്തില്‍ (യമം, നിയമം, ആസനം, പ്രാണാ യാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി) **ആസനം** എന്നത് മൂന്നാ മത്തെ പടിയാണ്. എന്നാല്‍, ഈ ആസനം എന്നത് 'ചിന്താമുക്തമായി ദീര്‍ഘനേ രം ഇരിക്കാന്‍ കഴിയുന്ന സുഖകരമായ ഒരു സ്ഥിരമായ ഇരിപ്പിടം' (Steady and comfortable posture) എന്നതിലുപരി മറ്റൊന്നായിരുന്നില്ല. ഇത് കഠിനമായ കസര്‍ത്തുകളോ നൂറുകണക്കിന് പോസുകളോ ആയിരുന്നില്ല. ദീര്‍ഘനേരം ധ്യാനിക്കാന്‍ ശരീരം അനങ്ങാതെ ഒരിടത്ത് ഉറച്ചിരിക്കാന്‍ കഴിയുക എന്നതുമാത്രമായിരുന്നു അവിടുത്തെ ആവശ്യം. അതുകൊണ്ട്, പതഞ്ജലിയു ടെ യോഗസൂത്രത്തിന് ഇന്നത്തെ 'യോഗാഭ്യാസ'ത്തിലുള്ള സങ്കീര്‍ണ്ണമായ ആസ നങ്ങളുമായി **നേരിട്ട് യാതൊരു ബന്ധവുമില്ല**. ആധുനിക ആസനങ്ങളെ ഇതിനോട് ബന്ധിപ്പിക്കുന്നത്, അതിന് ഒരു പുരാതനമായ ആധികാരികത നല്‍കാനുള്ള ശ്രമം മാത്രമാണ്.

വിക്കിപീഡിയയിലെ ഹഠ യോഗ പേജ് പറയുന്നത്, മധ്യകാല ടെക്സ്റ്റുകള്‍ 13-18 നൂറ്റാണ്ടുകളിലെ പോസുകളെ കുറിച്ച് പറയുന്നുണ്ട്, പക്ഷേ അത് കുണ്ഡ ലിനി ഉണര്‍ത്തുന്നതിനും, വൈറ്റല്‍ ഫോഴ്‌സ് സംരക്ഷിക്കുന്നതിനുമാണ്. ആധുനിക പുനരുദ്ധാരണം? അത് സ്വാമി കുവലയാനന്ദയും, തിരുമലൈ കൃഷ്ണമാചാര്യയും ചെയ്തത് - അവര്‍ യോഗയെ ജിംനാസ്റ്റിക്‌സുമായി കൂട്ടി ച്ചേര്‍ത്തു. യോഗയുടെ 'പുരാതന' ഇമേജ് ഒരു മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിയാണ്! രസകരമായി പറഞ്ഞാല്‍, യോഗയെ പോലെ തന്നെ നമ്മുടെ പൂച്ചയും നായയും ചെയ്യുന്നു - കുറച്ച് നേരം ഇരുന്നാല്‍ എണീറ്റ് സ്‌ട്രെച്ച് ചെയ്യും. ടെക്സ്റ്റ്, പശു, ആട്, കോഴി - എല്ലാം ഇങ്ങനെ ചെയ്യുന്നു. അപ്പോള്‍ യോഗ എന്തിന് 'പുരാതന ഇന്ത്യന്‍' എന്ന ലേബല്‍? ചിരിക്കണ്ടേ?

ഭാഗം 2: ആധുനിക യോഗയുടെ 'ഇന്‍വെന്‍ഷന്‍' - അയ്യങ്കാര്‍മാരുടെ സര്‍ക്കസ്!

യോഗാഭ്യാസം 100-120 വര്‍ഷം മുമ്പ് അയ്യങ്കാര്‍ (B.K.S. Iyengar) നാട്ടിലെ സര്‍ക്കസ് പഠിച്ച് ഉണ്ടാക്കിയതാണ്. ഹഹാ, സത്യമാണ്! ന്യൂയോര്‍ക്കറിലെ ഒരു ലേഖനം പറയുന്നത്, Iyengar ആധുനിക യോഗയുടെ ഇന്‍വെന്ററാണ് - അദ്ദേഹത്തിന്റെ 'Light on Yoga' (1966) യോഗയുടെ ബൈബിള്‍ പോലെയാണ്. പക്ഷേ, അദ്ദേഹത്തിന്റെ ഗുരു കൃഷ്ണമാചാര്യ, യോഗയെ ജിംനാസ്റ്റിക്‌സുമായി മിക്‌സ് ചെയ്തു. വിക്കിപീഡിയയിലെ Iyengar പേജ് പറയുന്നത്, അദ്ദേഹം 1918-ല്‍ ജനിച്ചു, ദുര്‍ബലനായിരുന്നു, കൃഷ്ണമാചാര്യയുടെ കീഴില്‍ പരിശീലിച്ചു, പക്ഷേ അബ്യൂസീവ് ട്രെയിനിംഗ് ആയിരുന്നു. ആധുനിക യോഗ പോസുകള്‍? അവയില്‍ പലതും 19-ാം നൂറ്റാണ്ടിലെ അമേരിക്കന്‍ കോണ്ടോര്‍ഷന്‍ പോസുകളില്‍ നിന്നാണ്! റെഡിറ്റിലെ ഒരു പോസ്റ്റ് പറയുന്നത്, Iyengar അമേരിക്കന്‍ പുസ്തകങ്ങളില്‍ നിന്ന് കോപ്പി ചെയ്തു, അതിനെ 'ആധുനിക യോഗ' എന്ന് വിളിച്ചു. യോഗാ ജേണലിലെ ലേഖനം പറയുന്നത്, ആസനങ്ങള്‍ 1920-കളില്‍ ഡാനിഷ് ജിംനാസ്റ്റിക്‌സില്‍ നിന്നാണ് വന്നത്. അപ്പോള്‍, യോഗ 'ഇന്ത്യന്‍' ആണോ? അല്ല, ഒരു ഹൈബ്രിഡ് പ്രൊഡക്ട്ാണ്. Iyengar-ടെ ദുരുപയോഗം ചെയ്യപ്പെട്ട ട്രെയിനിംഗിലൂടെ 'യോഗികളുടെ എല്ലൊടിഞ്ഞു പോയിട്ട്, 'ബാംഗ്, കിക്ക്, സ്ലാപ്പ്' എന്ന് വിളിച്ചു. ഇതൊക്കെ കണ്ടിട്ട്, യോഗ ക്ലാസ്സില്‍ പോയി 'ആഹ്' എന്ന് പറയുന്ന നമ്മള്‍ എന്ത് പാവങ്ങള്‍!

ഭാഗം 3: ആരോഗ്യ ക്ലെയിമുകള്‍ - യോഗ vs. മറ്റ് എക്‌സസൈസുകള്‍

യോഗ 'ആരോഗ്യത്തിന്റെ രഹസ്യം' എന്ന് പറയുന്നു - നടുവേദന മാറും, സ്‌ട്രെസ് കുറയും, ഹൃദയം ശക്തമാകും. പക്ഷേ, ശാസ്ത്രം എന്ത് പറയുന്നു? NCCIH (National Center for Complementary and Integrative Health) പറയുന്നത്, യോഗ ലോ ബാക്ക് പെയിനിനും നെക്ക് പെയിനിനും സഹായിക്കും, പക്ഷേ ഹെഡേക്ക്, ആര്‍ത്രൈറ്റിസ് പോലുള്ളവയ്ക്ക് പ്രൂവ്ഡ് അല്ല. ഹാര്‍വാര്‍ഡ് ഹെല്‍ത്ത് പറയുന്നത്, യോഗ പ്രാക്ടീസ് ചെയ്യുന്നവരുടെ BMI (Body mass Index) കുറവാണ്, പക്ഷേ അത് യോഗചെയ്യുന്നതുകൊണ്ട് മാത്രമല്ല. മറിച്ച്, അത് മൈന്‍ഡ്ഫുള്‍നെസ് കാരണമാണ്.

യോഗ vs. മറ്റ് എക്‌സസൈസുകള്‍?

പബ്‌മെഡിലെ ഒരു സ്റ്റഡി പറയുന്നത്, യോഗ മറ്റ് എക്‌സസൈസുകളെപ്പോലെ തന്നെ നല്ലതാണ്, വോക്‌സിലെ ലേഖനം പറയുന്നത്, യോഗ ലോവര്‍ ബാക്ക് പെയിനിന് നല്ലതാണ്, പക്ഷേ മറ്റ് എക്‌സസൈസുകളെപ്പോലെ തന്നെ. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പറയുന്നത്, യോഗ ബ്രെയിന്‍ ഹെല്‍ത്തിന് നല്ലതാണ്, പക്ഷേ മറ്റ് എക്‌സസൈസുകളെപ്പോലെ തന്നെ.

ഭാഗം 4: ഫേമസ് യോഗികളുടെ 'ദീര്‍ഘായുസ്സ്' - ചിരിക്കണ്ടേ?

മഹാന്‍മാരായ യോഗാഭ്യാസികള്‍ നേരത്തെ ചത്തുപോയിട്ടുണ്ട്. വിവേകാനന്ദന്‍ 39-ല്‍ മരിച്ചു എന്നാണ് വിക്കിപീഡിയ പറയുന്നത്, രമണ മഹര്‍ഷി 70-ല്‍, ശങ്കരാചാര്യര്‍ 32-ല്‍. ഓവര്‍വര്‍ക്കും ഡയബറ്റിസും കാരണം. ഇതൊക്കെ കണ്ടാല്‍, യോഗ 'ദീര്‍ഘായുസ്സ്' നല്‍കുമോ? ക്വോറയിലെ പോസ്റ്റുകള്‍ പറയുന്നത്, പല യോഗികളും യുവത്വത്തില്‍ മരിച്ചു. പക്ഷേ, ചിലര്‍ 700 വര്‍ഷം ജീവിച്ചു എന്ന് പറയുന്നവരും വിശ്വസിക്കുകയും ചെയ്യുന്നവരുണ്ട്. തന്റെ മുന്നില്‍ ഒരു പെണ്‍കുഞ്ഞ് ബലാല്‍സംഗം ചെയ്യപ്പെടുമ്പോള്‍ അനങ്ങാതിരിക്കുന്ന ദൈവം ശക്തനാണെന്നും നീതിമാനാണെന്നും വിശ്വസിക്കുന്നത് പോലെ. 'നല്ല ഭക്ഷണം, മരുന്ന്' ആണ് അതാണ് ജീവിതം നീട്ടുന്നത്, അല്ലാതെ യോഗയല്ല. സത്യം!

ഭാഗം 5: യോഗയുടെ കൊമേഴ്‌സ്യലൈസേഷനും നാഷണലിസവും

യോഗ ഒരു ബില്യണ്‍ ഡോളര്‍ ഇന്‍ഡസ്ട്രിയാണ് - റെഡിറ്റ് പറയുന്നത്, അത് പ്യൂഡോ-ഹിസ്റ്ററി അടിസ്ഥാനമാക്കിയാണ്. UnHerd ലേഖനം പറയുന്നത്, യോഗ ഇന്‍ഡസ്ട്രി ഈഗോയും ഗ്രീഡും നിറഞ്ഞതാണ്. ഇന്ത്യന്‍ നാഷണലിസവുമായി ബന്ധം? യോഗ ഇന്ത്യയുടെ സോഫ്റ്റ് പവര്‍ ടൂളാണ്. മോഡി ഗവണ്മെന്റ് യോഗാ ഡേ പ്രൊമോട്ട് ചെയ്യുന്നത് ഹിന്ദു നാഷണലിസത്തിന്റെ ഭാഗമാണ്. അല്‍ ജസീറ പറയുന്നത്, അത് 'ഓം-വാഷിംഗ്' ആണ് - വയലന്‍സ് മറയ്ക്കാന്‍. യോഗാ ഡേ ലോകവ്യാപകമായി പ്രൊമോട്ട് ചെയ്തത് ഇന്ത്യന്‍ പ്രൈഡിന്റെ ഭാഗമാണ്, പക്ഷേ പഴയ ഫിലോസഫിയുമായി ബന്ധമില്ല. ബിബിസി പറയുന്നത്, മോഡി യോഗയെ നാഷണല്‍ പ്രൈഡിന്റെ ഭാഗമാക്കി. NPR-ല്‍ ബാബാ രാംദേവിന്റെ റീട്ടെയില്‍ എമ്പയര്‍ - ഹിന്ദു നാഷണലിസം ഉപയോ ഗിച്ച്. രസകരമായി പറഞ്ഞാല്‍, യോഗ 'സ്പിരിച്ച്വല്‍' എന്ന് പറയുന്നു, പക്ഷേ അത് കൊമേഴ്‌സ്യല്‍ ആണ്.!

ഭാഗം 6: യോഗ vs. നാച്ചുറല്‍ മൂവ്‌മെന്റ്‌സ്

യോഗ ജീവികളുടെ നാച്ചുറല്‍ സ്‌ട്രെച്ചുകളാണ് - പൂച്ച മൂരി നിവര്‍ത്തുന്നത് പോലെ. എല്ലാ നാട്ടിലും ഇത്തരത്തിലുള്ള പലതും ഉണ്ട്. യോഗ 'സ്‌പെഷ്യല്‍' അല്ല. ശരീരം അനക്കണം, പക്ഷേ ഹൃദയമിടുപ്പ് ഉയരുന്ന എക്‌സസൈസാണ് നല്ലത്, ശാസ്ത്രം? യോഗ സ്‌ട്രെസ് കുറയ്ക്കും, പക്ഷേ മറ്റ് എക്‌സസൈ സുകളും അങ്ങനെ. 
ഉപസംഹാരം: യോഗ വേണ്ട, റിയല്‍ എക്‌സസൈസ് ചെയ്യൂ!

പ്രിയരേ, യോഗയുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അത് പുരാതനമല്ല, ആരോഗ്യത്തിന് സ്‌പെഷ്യല്‍ അല്ല, യോഗികള്‍ ദീര്‍ഘായുസ്സ് ജീവിച്ചില്ല, അത് ഒരു കൊമേഴ്‌സ്യല്‍ പ്രൊഡക്ട് മാത്രമാണ്. നല്ല ഭക്ഷണം, മരുന്ന്, നാച്ചുറല്‍ എക്‌സസൈസ് - അതാണ് വഴി. 
  ചാത്തനേറ്:

ചിരിച്ചാല്‍ ചിന്തിച്ചാല്‍! സൂര്യനമസ്‌കാരം നല്ലത്, അത് സൂര്യനെ നോക്കി ചെയ്യുന്നതും നല്ലതാണ്. പക്ഷെ തിരിഞ്ഞ് നിന്നുചെയ്താല്‍ എന്താണ് കുഴപ്പം മിസ്റ്റര്‍ ഡിസ്സൂസ................

-കുട്ടിച്ചാത്തന്‍

No comments:

Post a Comment