ആദ്യ ബഹിരാകാശ യാത്രയില്‍ യൂറിഗഗാറിന്‍ ദൈവത്തെ കണ്ടപ്പോള്‍.

ആദ്യ ബഹിരാകാശ യാത്രയില്‍ യൂറിഗഗാറിന്‍ ദൈവത്തെ കണ്ടപ്പോള്‍.

1961 ഏപ്രില്‍ 12 ന് ലോകത്ത് ആദ്യമായി യൂറിഗഗാറിന്‍ എന്ന റഷ്യന്‍ ബഹിരാകാശ സഞ്ചാരി 108 മിനിറ്റ് കൊണ്ട് ഭൂമിയെ ഒരുപ്രാവശ്യം ചുറ്റി സോവിയറ്റ് യൂണിയനിലെ സറാറ്റോവിനടുത്തുള്ള എംഗല്‍സ് എന്ന പ്രദേശത്ത് വിജകരമായി തിരിച്ചിറങ്ങി. ഈ സമയം പോപ്പായിരുന്ന ജോണ്‍ 23-ാമന്‍ വത്തിക്കാനില്‍ യൂറിഗഗാറിനെ അനുമോദിക്കുന്നതിനുവേണ്ടി ഒരു ഗംഭീര വിരുന്നൊരുക്കി. വിരുന്നിനുശേഷം യൂറിഗഗാറിനോട് രഹസ്യമായി ചോദിച്ചു....അങ്ങ് ആദ്യമായി ബഹിരാകാശം കണ്ട് മടങ്ങി എത്തിയിരിക്കുകയാണെല്ലോ? അങ്ങ് ബഹിരാകശത്ത് എവിടെയെങ്കിലും ഈശ്വരനെ കണ്ടോ? യൂറിഗഗാറിന്‍ 'ഇല്ല എന്റെ യാത്രയില്‍ ഒരിടത്തും ഞാന്‍ ഈശ്വരനെകണ്ടില്ല' എന്ന് മറുപടി പറഞ്ഞു....അപ്പോള്‍ പോപ്പ് പറഞ്ഞു.... ശരിയാണ് എനിക്കറിയാം...........അതിന് സാധ്യതതീരെയില്ല...പക്ഷെ അങ്ങ് ഇതാരോടും പറയരുത്. മാത്രമല്ല ഈ ചോദ്യം ആരെങ്കിലും ഇങ്ങനെ ചോദിച്ചാല്‍ ദൈവത്തെ ഓര്‍ത്ത് കണ്ടെന്ന് മാത്രമെ പറയാവൂ......ഗഗാറിന്‍ പോപ്പിനോട് സമ്മതം മൂളി.

ഈ സമയം ലോകത്ത് ആദ്യമായി മനുഷ്യനെ ബഹിരാകാശത്തെത്തിച്ചതിന്റെ ആഹ്ളാദത്തിലായിരുന്നു സോവിയറ്റ് യൂണിയന്‍. അന്നത്തെ കമ്യൂണിസ്റ്റ് പ്രധാനമന്ത്രിയായരുന്ന ക്രുഷ്‌ചേവ് യൂറിഗഗാറിനെ അനുമോദിക്കുന്നതിന് വേണ്ടി ഒരു ഗംഭീര വിരുന്നൊരുക്കി.............വിരുന്നിനുശേഷം യൂറിഗഗാറിനോട് ക്രൂഷ്‌ച്ചേവ് രഹസ്യമായി ചോദിച്ചു താങ്കള്‍ ബഹിരാകാശ യാത്രക്കിടയില്‍ എപ്പോഴെങ്കിലും അവിടെ ദൈവത്തെ കണ്ടിരുന്നോ? പോപ്പിനുകൊടുത്ത വാക്കുപാലിക്കാനായി ഗഗാറിന്‍ പറഞ്ഞു.....ക്ഷമിക്കണം യാത്രക്കിടയില്‍ ഞാന്‍ ദൈവത്തെ കണ്ടിരുന്നു............ക്രൂഷ്‌ച്ചേവ് ഒരു പുഞ്ചിരിയോടെ പറഞ്ഞു എനിക്കറിയാം ...............അത് അങ്ങനെയാണെന്ന്. പക്ഷെ താങ്കളിത് മറ്റാരോടും പറയരുത്...........
-കുട്ടിച്ചാത്തന്‍

ചാത്തനേറ്: പിന്നെ ഇവിടുത്തെ കമ്മ്യൂണിസ്റ്റുകളുടെ കാര്യം പറയാനുണ്ടോ?

No comments:

Post a Comment