മണ്ടന്‍മാരുടെ മരത്തലകള്‍

 മണ്ടന്‍മാരുടെ മരത്തലകള്‍

നമ്മുടെ തലച്ചോറിന്റെ ഒര് ഇത്, എന്താന്ന് വച്ചാല്‍, ശരീരത്തില്‍ ഏറ്റവും കൂടുതല്‍ ഊര്‍ജ്ജം ആവശ്യമായി വരുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനത്തിനാണ്. ഇത് മനുഷ്യശരീരം ആഗ്രഹിക്കുന്നില്ല. ഇതിനെ സിമ്പിളായി മറികടക്കാനുള്ള ഒരു മാര്‍ഗ്ഗം തലച്ചോറിനെ പ്രവര്‍ത്തിപ്പിക്കാതിരിക്കുക എന്നുള്ളതാണെന്ന് നമ്മുടെ തലച്ചോറിന് തിരിച്ചറിയുകയും ചെയ്യാം. അതായത് ഗോവിന്ദാ.......നമ്മുടെ ഉള്ളിലുള്ള എല്ലാക്കാര്യവും അതാണ് ശരിയെന്ന് തലച്ചോറിനെ ബോധ്യപ്പെടുത്തികൊണ്ടിരിക്കുക......എന്റെ വിശ്വാസം, എന്റെ അഭിപ്രായം.........ഉണ്ണുക, ഉറങ്ങുക.............കുട്ട്യേ ഉണ്ടാക്കുക........... മരിക്കുക. ഊര്‍ജ്ജം ചെലവാകത്തുമില്ല, മന്ദബുദ്ധിയായിട്ട് ജീവിക്കുകയും ചെയ്യാം. എങ്ങനെയുണ്ട് ഐഡിയ...........അധാണ്.

   ജീവിതത്തില്‍, മാറ്റങ്ങള്‍ക്ക് തയ്യാറാകുന്ന വ്യക്തികളുടേയും മാറ്റങ്ങള്‍ക്ക് തയാറാകാത്ത വ്യക്തികളുടേയും മാനസിക-ശാരീരിക ആരോഗ്യത്തില്‍ വലിയ വ്യത്യാസങ്ങളുണ്ടെന്ന് ആധുനിക ന്യൂറോസയന്‍സ് കണ്ടെത്തി യിട്ടുണ്ട്.

ജീവിതത്തില്‍ പെട്ടെന്ന് ഉണ്ടാകുന്ന മാറ്റങ്ങളെയോ  പുതിയ ആശയങ്ങളെയോ ഉദാഹരണത്തിന് സാമ്പത്തികം, രോഗം, അടിയന്തര സാഹചര്യങ്ങള്‍, സാങ്കേതിക വിദ്യകള്‍ വിശ്വാസങ്ങളിലെ മാറ്റങ്ങള്‍ തുടങ്ങിയവ ഉള്‍ക്കൊ ള്ളാന്‍ മാറ്റങ്ങള്‍ക്ക് തയാറാകാത്തവര്‍ക്ക് വളരെ ബുദ്ധിമുട്ടായിരിക്കും. മാത്രമല്ല ഇത് വിട്ടുമാറാത്ത മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് കാരണ മാകുകയും ചെയ്യും. ഇതിന്റെ ഫലമായി കോര്‍ട്ടിസോള്‍ പോലുള്ള സ്‌ട്രെസ് ഹോര്‍മോ ണുകള്‍ ഉത്പാദിപ്പിക്കപ്പെടുകയും ഇത്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗ ങ്ങള്‍, വിഷാദം, ഉറക്കമില്ലായ്മ എന്നിവയ്ക്കുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു. തലച്ചോറിന് പുതിയ ഉത്തേജനം ലഭിക്കാത്തതിനാല്‍ കോഗ്‌നിറ്റീവ് പ്രവര്‍ത്ത നം വേഗത്തില്‍ മന്ദഗതിയിലാകുകയും മറവിരോഗ സാധ്യത വര്‍ദ്ധി ക്കുകയും ചെയ്യുന്നു. 'എല്ലാം എന്റെ വിധിയാണ്, എന്ന ചിന്താഗതി കാരണം വൈദ്യ നിര്‍ദ്ദേശങ്ങളോ ജീവിതശൈലീ മാറ്റങ്ങളോ പാലിക്കാന്‍ ഇവര്‍ മടി ക്കുന്നു. ഇത് രോഗങ്ങളും ജീവിതവും കൂടുതല്‍ സങ്കീര്‍ണ്ണമാക്കാന്‍ ഇടയാ ക്കുന്നു.

        മറിച്ച് മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നവര്‍, പ്രശ്‌നങ്ങളെ പ്രതിസന്ധികളായല്ല, മറികടക്കേണ്ട വെല്ലുവിളികളായിട്ടാണ് ഇവര്‍ കാണുന്നത്. ഇതിനാല്‍ സ്‌ട്രെസ് ഹോര്‍മോണുകളുടെ അളവ് കുറയ്ക്കുകയും രോഗപ്രതിരോധ ശേഷി മെച്ച പ്പെടുത്തുകയും ചെയ്യുന്നു. പുതിയ കാര്യങ്ങള്‍ പഠിക്കാനും ചിന്തകളെ മാറ്റാ നും തയ്യാറാകുമ്പോള്‍ തലച്ചോറില്‍ ന്യൂറോപ്ലാസ്റ്റിസിറ്റി സംഭവിക്കുന്നു. അതാ യത് പുതിയ ന്യൂറോണ്‍ ബന്ധങ്ങള്‍ രൂപപ്പെടുന്നു. ഇത് വയോജനങ്ങളില്‍ ഉണ്ടാ കുന്ന അല്‍ഷിമേഴ്‌സ്, ഡിമെന്‍ഷ്യ തുടങ്ങിയ മറവിരോഗങ്ങളെയും തലച്ചോ റിന്റെ വാര്‍ദ്ധക്യത്തെയും ഒരു പരിധിവരെ തടഞ്ഞുനിര്‍ത്താന്‍ സഹായിക്കു മെന്ന് നിരവധി പഠനങ്ങള്‍ സൂചിപ്പിക്കുന്നു.*

        ആരോഗ്യപരമായ ജീവിതശൈലീ മാറ്റങ്ങള്‍, ഭക്ഷണം, വ്യായാമം, ശീലങ്ങള്‍ വര്‍ജ്ജിക്കല്‍, വിശ്വാസങ്ങളെ തള്ളിക്കളയുക മുതലായവ എളുപ്പ ത്തില്‍ സ്വീകരിക്കാന്‍ മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നവര്‍ക്ക് സാധിക്കുന്നു. അതി നാല്‍ പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ വന്നാല്‍ പോലും വേഗ ത്തില്‍ സുഖപ്പെടാന്‍ ഇവര്‍ക്ക് സാധിക്കും.

പുതിയ വിവരങ്ങളെയും പഠനങ്ങളെയും മാറ്റങ്ങളേയും ഉള്‍ക്കൊള്ളാന്‍ തയ്യാറാകുന്നവരില്‍ ഡോപ്പമൈന്‍ പോസിറ്റീവായി ഉത്പാദിപ്പിക്കപ്പെടുകയും അവര്‍ക്ക് ഉയര്‍ന്ന ജീവിതസംതൃപ്തി അനുഭവപ്പെടുകയും ചെയ്യുന്നുവെന്ന് പ്രശസ്ത മനഃശാസ്ത്രജ്ഞയായ കരോള്‍ ഡ്വേക്ക് (ഇമൃീഹ ഉംലരസ) നടത്തുന്ന പഠനങ്ങള്‍ വ്യക്തമാക്കുന്നു. മാറ്റങ്ങളെ സ്വീകരിക്കുന്ന 'ഗ്രോത്ത് മൈന്‍ഡ്സെറ്റ്' ഉള്ള വ്യക്തിക ള്‍ക്ക് രോഗപ്രതിരോധ ശേഷി കൂടുതലാണെന്നും അവര്‍ക്ക് മാനസികമായി കൂടുതല്‍ വഴക്കമുള്ള വരാകാനും പുതിയ കാര്യങ്ങള്‍ പഠി ക്കാനും വെല്ലുവിളികളെ നേരിടാനുള്ള കഴിവ് വികസിപ്പിക്കാനും കഴിയും. 

        ചുരുക്കത്തില്‍, പുതിയ ചിന്തകള്‍ക്കും മാറ്റങ്ങള്‍ക്കും തയ്യാറാകുന്നത് തലച്ചോറിന് തുടക്കത്തില്‍ കൂടുതല്‍ ഊര്‍ജ്ജച്ചെലവ് ഉണ്ടാക്കുമെങ്കിലും, ദീര്‍ ഘകാലാടിസ്ഥാനത്തില്‍ ശാരീരികവും മാനസികവുമായ വളര്‍ച്ചക്ക്, മാറ്റ ങ്ങള്‍ക്ക് തയ്യാറാകുന്നവര്‍ക്കാണ് ശേഷിക്കൂടുതല്‍ ഉണ്ടാവുക. 

        ആയതിാല്‍ ഞാന്‍ എന്റെ എല്ലാ പ്രിയപ്പെട്ടവരോടും പറയുന്നു.......... ഞാനീപ്പറഞ്ഞകാര്യങ്ങള്‍ ശാസ്ത്രീയമാണോ എന്നറിയാനെങ്കിലും നമ്മുടെ തലച്ചോറിനെ പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങുക.............അല്ലെങ്കില്‍ ഓര്‍മ്മക്കുറവാ യിരിക്കും ഏറ്റവും വലിയ വില്ലന്‍..........

------------------------------------------

*Nguyen, L., Murphy, K., & Andrews, G. (2019).Cognitive and neural plasticity in old age: A systematic review of evidence from executive functions cognitive training. Ageing Research Reviews, 53, 100912. DOI: 10.1016/j.arr.2019.100912Cu systematic review-Â 20 പഠനങ്ങള്‍ പരിശോധിക്കുകയും, പ്രായമായവരില്‍ cognitive training hgn cognitive and neural plasticity ഉണ്ടാകുന്നതിനും ചില structural brain changes ഉണ്ടാകുന്നതിനും തെളിവുകള്‍ കണ്ടെത്തുകയും ചെയ്തു


No comments:

Post a Comment